ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് അപകടം; മരിച്ചവരുടെ എണ്ണം 141 ആയി


ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 141 ആയി. 177 പേരെ രക്ഷപെടുത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായങ്ങളും കൃത്യമായി നൽകുമെന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ട്. തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിൽ മച്ചു നദിക്കു കുറുകെയുള്ള പാലം ഞായറാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തകർന്നത്.‌

നദിയുടെ പകുതിഭാഗത്തുവച്ച് രണ്ടായി മുറിഞ്ഞ പാലത്തിന്‍റെ ഇരുഭാഗത്തും ആളുകൾ കുടുങ്ങുകയായിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാലം അറ്റകുറ്റപ്പണിക്കുശേഷം ഗുജറാത്ത് പുതുവത്സരദിനമായിരുന്ന കഴിഞ്ഞ ബുധനാഴ്ചയാണു തുറന്നുനൽകിയത്. ആറുമാസം സമയമെടുത്ത് ഒരു സ്വകാര്യകന്പനിയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.

article-image

dhj

You might also like

Most Viewed