ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇടതുപക്ഷ നേതാവ് ലുല ഡ സിൽ‍വ വിജയിച്ചു


ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ‍ ഇടതുപക്ഷനേതാവ് ലുല ഡ സിൽ‍വയ്ക്ക് വിജയം. അമ്പത് ശതമാനത്തിലധികം വോട്ടുകൾ‍ നേടിയാണ് ലുല ബോൾ‍സനാരോയെ പരാജയപ്പെടുത്തിയത്.

ലുലയുടെ വിജയത്തോടെ ബ്രസീൽ‍ തെരുവുകളിൽ‍ ഇതിനകം തന്നെ ആഘോഷം തുടങ്ങി. ആമസോൺ വന നശീകരണവും ഗോത്ര വിഭാഗങ്ങളോടുള്ള മുഖംതിരിക്കലും മുതൽ‍, കൊവിഡ് കാലത്തെ വീഴ്ചകൾ‍ വരെ ബോൾ‍സനാരോയുടെ കസേര തെറിപ്പിക്കാൻ പ്രധാന കാരണങ്ങളായി.

ബ്രസീലിനെ വലത്തോട്ട് കുത്തിതിരിച്ച പിന്തിരിപ്പൻ നയങ്ങളിൽ‍ നിന്ന് കരകയറ്റും എന്നായിരുന്നു മുൻ പ്രസിഡന്റ് കൂടിയായ ലുലയുടെ വാഗ്ദാനം. ഇടത് വർ‍ക്കേഴ്സ് പാർ‍ട്ടി നേതാവായ ലുല നാളെ പ്രസിഡന്റായി സ്ഥാനമേൽ‍ക്കും.

article-image

qtyser

You might also like

Most Viewed