ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ


ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സർക്കാർ. സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സമിതി രൂപീകരിക്കും എന്ന് സർക്കാർ അറിയിച്ചു. സുപ്രീം കോടതി ജഡ്ജിയുടേയോ ഹൈക്കോടതി ജഡ്ജിയുടെയോ അധ്യക്ഷതയിലായിരിക്കും ഉന്നതതല സമിതി. മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ‍ ഏകീകൃത സിവിൽ‍കോഡ് നടപ്പിലാക്കാൻ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്ത് സർ‍ക്കാർ‍. ഏകീകൃത സിവിൽ‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും സർ‍ക്കാർ‍ തീരുമാനിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേത്യത്വത്തിലാകും സമിതി.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സർ‍ക്കാർ‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോർ‍ട്ടുകൾ‍. നേരത്തെ ഉത്തരാഖണ്ഡിൽ‍ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സമാന പ്രഖ്യാപനം ബി ജെ പി നടത്തുകയും ഭരണത്തിൽ‍ എത്തിയപ്പോൾ‍ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർ‍ക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏകീകൃത സിവിൽ‍കോഡ് . അതേസമയം, രാജ്യത്തെ വലിയൊരു വിഭാഗം ഏകീകൃത സിവിൽ‍ കോഡിനെതിരാണ്.

article-image

dchcfj

You might also like

Most Viewed