ഹരിയാനയിൽ ആറു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

ഹരിയാനയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ ആറു കുട്ടികൾ മുങ്ങിമരിച്ചു. ദുർഗേഷ്, ദേവ, അജിത്, രാഹുൽ, പിയൂഷ്, വരുണ്‍ എന്നിവരാണ് മരിച്ചത്. എട്ടു മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നിനാണ് സംഭവം. ഗുർഗാവണിലെ ബാജ്‌ഗേര പ്രദേശത്ത് മഴവെള്ളം സംഭരിച്ചിരുന്ന കുളത്തിലിറങ്ങിയ കുട്ടികൾ അപകടത്തിൽപെടുകയായിരുന്നു. ബാജ്‌ഗേരയിലെ ശങ്കർ വികാസ് കോളനിയിലെ കുട്ടികളാണ് മരിച്ചത്.