എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചു; ആരോപണവുമായി അധ്യാപിക

പെരുന്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദിച്ചെന്ന ആരോപണവുമായി തിരുവനന്തപുരം സ്വദേശിയായ അധ്യാപിക. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം കോവളം സന്ദർശിക്കുന്നതിനിടെയാണ് സംഭവമെന്നാണ് ആരോപണം. ഇരുവരും ഒരേ വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റമുണ്ടായപ്പോൾ എംഎൽഎ മർദിച്ചെന്നാണ് പരാതി.
കോവളം സിഐ ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. അധ്യാപിക ഇതുവരെ വിശദമായ മൊഴി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എംഎൽഎ പ്രതികരിച്ചു.
zghzxh