ആം ആദ്മി പാർട്ടിയുടെ വളർച്ച ബിജെപിക്ക് ദഹിക്കുന്നില്ല; അരവിന്ദ് കേജ്രിവാൾ


ആം ആദ്മി പാർട്ടിയെ തകർക്കാനാണ് സിബിഐയെയും, ഇഡിയെയെയും ഉപയോഗിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ആം ആദ്മി പാർട്ടിയുടെ വളർച്ച ബിജെപിക്ക് ദഹിക്കുന്നില്ല. ആം ആദ്മി പാർട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയവും ബിജെപിക്ക് ഉൾക്കൊള്ളാൻ ആകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മാധ്യമങ്ങളെ വിരട്ടുന്നത് നിർത്തണം. അടുത്ത തെരഞ്ഞെടുപ്പോടെ ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ ഉണ്ടാക്കുമെന്നും അരവിന്ദ് കേജ്രിവാൾ.

അതേസമയം ഡൽഹി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. വഖഫ് ബോർഡ് അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഡൽഹി വഖഫ് ബോർഡ് ചെയർമാനായ അമാനത്തുള്ള ഖാൻ, 32 പേരെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

അഴിമതി ബിരുദ ബ്യൂറോ നടത്തിയ റെയ്ഡിൽ അമാനത്തുള്ള ഖാന്റെ വീട്ടിൽ നിന്നും 24 ലക്ഷം രൂപയും ലൈസൻസ് ഇല്ലാതെ സൂക്ഷിച്ച തോക്കും പിടിച്ചെടുത്തിരുന്നു. റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ അമാനത്തുള്ള ഖാന്റെ അനുയായികൾ ആക്രമിച്ചതായും അഴിമതി വിരുദ്ധ ബ്യൂറോ ആരോപിച്ചിരുന്നു.

 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed