25 കോടി ശ്രീവരാഹം സ്വദേശി അനൂപിന്

ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. TG 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. ജോലിക്കായി മല്യേഷയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അനുപിനെ തേടി ഭാഗ്യമെത്തിയത്. കുട്ടിയുടെ കുടുക്കയിലെ സമ്പാദ്യം കൊണ്ടാണ് ടിക്കറ്റ് എടുത്തത്. ഒരു ടിക്കറ്റ് മാത്രമാണ് വാങ്ങിയതെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും
രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ. മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്ന നമ്പറുകൾക്കാണ്. 10 പേര്‍ക്ക് ഒരുകോടി രൂപ വീതമാണ് മൂന്നാം സമ്മാനം.
സമാശ്വാസ സമ്മാനം (5 ലക്ഷം) TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.
തിരുവനന്തപുരം ഗോർഖി ഭവനിൽ, ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഓണം ബംപർ നറുക്കെടുത്തത്.
a