മുകുൾ റോത്തഗി അറ്റോർണി ജനറലാകും

മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഇന്ത്യൻ അറ്റോർണി ജനറലായി തിരിച്ചെത്തും. 67കാരനായ അദ്ദേഹം 2017 ജൂണിൽ അറ്റോർണി ജനറൽ സ്ഥാനം ഒഴിഞ്ഞിരുന്നു. നിലവിൽ മലയാളിയായ കെ.കെ. വേണുഗോപാലാണ് അറ്റോർണി ജനറൽ.
91കാരനായ അദ്ദേഹം സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബർ ഒന്നിന് മുകുൾ റോത്തഗി സ്ഥാനമേൽക്കുമെന്നാണ് സൂചന.
നിർണായക കേസുകളിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയിൽ ഹാജരാകാറുള്ളത് അറ്റോർണി ജനറലാണ്.
qts