മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയാകുന്നു

മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയാകുന്നു. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.
മുണ്ടൂർ പാലക്കീഴ് സ്വദേശിനിയായ ചിത്ര രാജ്യത്തെ ഏറ്റവും മികച്ച മധ്യദൂര ഓട്ടക്കാരികളിൽ ഒരാളാണ്. 1500 മീറ്ററിൽ ഇന്ത്യക്കായി ഒട്ടേറെ സ്വർണമെഡലുകൾ നേടിയിട്ടുണ്ട്. 2016ൽ ദക്ഷിണേഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2019 ദോഹ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻഷിപ്പിലും ചിത്ര സ്വർണം നേടി. 2018ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയിരുന്നു.
sg