തെരുവുനായ പ്രശ്‌നത്തിൽ ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാന്‍ കർമപദ്ധതി

തെരുവുനായ പ്രശ്‌നത്തിൽ ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാന്‍ കർമപദ്ധതി രൂപീകരിച്ചു. ഇതിനായി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചത് സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം ശേഖരിക്കും. മൃഗങ്ങൾക്കെതിരായ ആക്രമണങ്ങളുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പും മനുഷ്യർക്കെതിരായ ആക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പും ശേഖരിക്കും. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് തദ്ദേശവകുപ്പുകൾ ഹോട്ട്‌സ്‌പോട്ടുകൾ തയാറാക്കുന്നത്.
ഓരോ ഹോട്ട്‌സ്‌പോട്ടിലും തെരുവുനായ ശല്യം രൂക്ഷമാകാനുള്ള കാരണം എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച ചർച്ചകൾക്കായി തദ്ദേശമന്ത്രി എം.ബി.രാജേഷിന്‍റെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെയും പഞ്ചായത്ത് പ്രസിഡന്‍റുമാർ അടക്കമുള്ളവരുടെയും യോഗം ചേരും.
സംസ്ഥാനത്ത് ഈ വർഷം മാത്രം 43,521 വളർത്തുമൃഗങ്ങളെ തെരുവുനായ ആക്രമിച്ചതായാണ് മൃഗസംരക്ഷണവകുപ്പിന്‍റെ കണക്ക്. 2022 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ചാണിത്. ഓരോ ജില്ലയിലും അയ്യായിരത്തോളം വളർത്തുമൃഗങ്ങൾക്കെങ്കിലും കടിയേറ്റിട്ടുണ്ടെന്നാണ് നിഗമനം.
ch