അമിത് ഷായുടെ മഫ്ളറിന് 80,000 രൂപ, ഉപയോഗിക്കുന്നത് 2.5 ലക്ഷത്തിന്റെ സൺഗ്ലാസുകൾ; അശോക് ഗെഹ്ലോട്ട്


രാഹുൽ ഗാന്ധിയുടെ ടീ ഷർട്ടിന്റെ വിലയെ ചൊല്ലിയുളള തർക്കത്തിനിടെ ബിജെപിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോഗിക്കുന്ന മഫ്ളറിന് 80,000 രൂപയാണ് വില. 2.5 ലക്ഷം വിലയുളള സൺഗ്ലാസുകളാണ് ബിജെപി നേതാക്കൾ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇവരാണ് രാഹുൽ ഗാന്ധിയുടെ ടീ ഷർട്ടിനെക്കുറിച്ച് പറയുന്നത്. ബിജെപി ടീ ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അശോക് ഗെഹ്ലോട്ട് വിമർശിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോൾ ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ഗെഹ്ലോട്ട് വിമർശിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്ന ടീ ഷർട്ടിന് 41,000 രൂപയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ രാഹുൽ ഗാന്ധി ടീ ഷർട്ട് ധിരിച്ചിരിക്കുന്ന ഫോട്ടോയും അതിന് സമാനമായ ടീ ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും പങ്കുവെച്ചായിരുന്നു ബിജെപിയുടെ വിമർശനം. രാഹുൽ ധരിക്കുന്നത് വിദേശ നിർമ്മിത ടീ ഷർട്ട് ആണെന്ന് അമിത് ഷായും ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ ധരിച്ചിരിക്കുന്നത് തമിഴ്നാട് തിരുപ്പൂരിൽ നിർമ്മിച്ച ടീ ഷർട്ട് ആണെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അഴഗിരി വ്യക്തമാക്കിയിരുന്നു. 

article-image

syde

You might also like

Most Viewed