വാഹനാപകടം: മലയാളി നഴ്സിംഗ് വിദ്യാർ‍ഥിനി മംഗളൂരുവിൽ മരിച്ചു


വാഹനാപകടത്തിൽ‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിംഗ് വിദ്യാർ‍ഥിനി മരിച്ചു. മംഗളൂരു നേതാജി കോളജിലെ ഒന്നാം വർ‍ഷ ജനറൽ‍ നഴ്സിഗ് വിദ്യാർ‍ഥിനി റിയ ആന്‍റണിയാണ് (19) മരിച്ചത്.

കട്ടപ്പന പട്ടരുകണ്ടത്തിൽ‍ റെജി തോമസ് ബിനു ദമ്പതികളുടെ മകളാണ്. ഈ മാസം മൂന്നിന് മന്നുഗുഡെ ബർ‍ക്കെ പോലീസ് സ്റ്റേഷന് സമീപമുള്ള റോഡിൽ‍ മത്സരയോട്ടം നടത്തിയ ബൈക്കുകൾ‍ കാറുമായി കൂട്ടിയിടിച്ച ശേഷം ബസ് കാത്തുനിന്ന റിയയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയിൽ‍ ചികിത്സയിൽ‍ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടോടെയാണ് റിയ മരിച്ചത്.

article-image

zh

You might also like

  • Straight Forward

Most Viewed