അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വന്ദേ ഭാരത് ട്രെയിനുകൾ‍ ഉടനെന്ന് റെയിൽ‍വേ മന്ത്രാലയം


അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരതിന്റ പുതിയ ഹൈസ്പീഡ് ട്രെയിനുകൾ‍ ഉടൻ യാഥാർ‍ത്ഥ്യമാകുമെന്ന് റെയിൽ‍വേ മന്ത്രാലയം അറിയിച്ചു. മികച്ച യാത്ര അനുഭവമാകും വന്ദേ ഭാരത്−2 ട്രെയിനുകൾ‍ നൽ‍കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ‍ വ്യക്തമാക്കി. പുതിയ ട്രെയിന്‍ 130 സെക്കന്‍ഡിനുള്ളിൽ‍ 160 കിലോമീറ്റർ‍ വേഗത കൈവരിക്കും.

52 സെക്കൻഡിനുള്ളിൽ‍ 100 കിലോ മീറ്റർ‍ വേഗതയിൽ‍ സഞ്ചരിക്കാനാകും. പരമാവധി വേഗത മണിക്കൂറിൽ‍ 180 കിലോമീറ്ററാണ്. ട്രെയിനുളളിൽ‍ വൈഫൈ സൗകര്യവും ലഭ്യമാക്കും 32 ഇഞ്ച് എൽ‍സിഡി ടിവികളും പുതിയ വന്ദേ ഭാരതിലുണ്ടാകും. മുന്‍ പതിപ്പിൽ‍ 24 ഇഞ്ച് ടിവി ആയിരുന്നു ഉണ്ടായിരുന്നത്. പൊടിപടലങ്ങളെ തടയുന്നതിനായി ട്രാക്ഷൻ മോട്ടോറുകളും പുതിയ പതിപ്പിലുണ്ടാകും.

എക്സിക്യൂട്ടീവ് യാത്രക്കാർ‍ക്ക് സൈഡ് റിക്ലൈനർ‍ സീറ്റ് സൗകര്യം എല്ലാ ക്ലാസുകൾ‍ക്കും ലഭ്യമാക്കും. വായു ശുദ്ധീകരണത്തിനായി പ്രത്യേക സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ചണ്ഡീഗഢിലെ സെന്‍ട്രൽ‍ സയന്റിഫിക് ഇൻസ്ട്രുമെന്റ്സ് ഓർ‍ഗനൈസേഷൻ(സിഎസ്ഐഒ) ശുപാർ‍ശ ചെയ്ത പ്രകാരമാണ് സംവിധാനം ട്രെയിനിന്റെ മേൽ‍ക്കൂരയിൽ‍ ഘടിപ്പിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിൽ‍ ഇത്തരത്തിലുള്ള 75 ട്രെയിനുകൾ‍ നിർ‍മ്മിക്കാനാണ് റെയിൽ‍വേ ലക്ഷ്യമിടുന്നത്.

article-image

sydry

You might also like

Most Viewed