മതം മാറ്റി വിവാഹം: ആര്യസമാജം ട്രസ്റ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി

യുവതിയെ മതം മാറ്റി വിവാഹം ചെയ്ത് കൊടുത്ത ആര്യസമാജം ട്രസ്റ്റിനെതിരെ ഹൈക്കോടതി. മുസ്ലിം യുവതിയെ മതംമാറ്റി ഹിന്ദുവാക്കി വിവാഹം നടത്തിക്കൊടുത്തു എന്ന ആരോപണം നേരിട്ട ആര്യ സമാജം ട്രസ്റ്റിനെതിരെ അന്വേഷണം നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. നിയമ വിരുദ്ധമായ നടപടിയാണ് ഗാസിയാബാദിലെ ആര്യ സമാജം വിവാഹ മന്ദിരത്തിന്റേതെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഭാര്യയെ പൊലീസ് അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് യുവാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതി നടപടി. മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിൽ നാടുവിട്ടാണ് വിവാഹം കഴിച്ചത്. മാതാപിതാക്കൾ നൽകിയ പരാതിയിൽ യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് അഭയകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. തുടർന്നാണ് യുവാവ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. വീടു വിട്ട തങ്ങൾ വിവാഹിതരായെന്നും യുവതിയെ ആര്യസമാജത്തിൽ എത്തിച്ച് മതംമാറ്റിയെന്നും ഭർത്താവ് ഹർജിയിൽ പറഞ്ഞിരുന്നു. വിവാഹ മന്ദിർ അധികൃതർ നൽകിയ സാക്ഷ്യപത്രവും ഹാജരാക്കി. ഇതു പരിശോധിച്ച കോടതി മന്ദിറിനെതിരെ അന്വേഷണം നടത്താന്‍ സ്വമേധയാ ഉത്തരവിടുകയായിരുന്നു. നിയമ വിരുദ്ധമായ നടപടികളിലൂടെയാണ് വിവാഹ മന്ദിർ യുവതിയെ മതംമാറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ മന്ദിറിന് അതിനുള്ള അധികാരമില്ല. നിയമപരമായ പിന്‍ബലമില്ലാതെയാണ് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തതെന്നും സർട്ടിഫിക്കറ്റ് നൽകിയതെന്നും കോടതി വിലയിരുത്തി.
xdgdx