കോഴിക്കോട് വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ബോംബേറ്

കോഴിക്കോട് വളയം പൊലീസ് േസ്റ്റഷൻ പരിധിയിലെ ഒപി മുക്കിൽ ബോംബേറ്. ഇടവഴിയിലാണ് ഇന്നലെ രാത്രി 11 മണിയോടെ അജ്ഞാതർ ബോംബെറിഞ്ഞത്. സ്റ്റീൽ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി
ഇന്നലെ രാത്രി 11.00 മണിയോടെ ആളൊഴിഞ്ഞ ഇടവഴിയിലാണ് ബോംബേറുണ്ടായത്. ഇത് സ്റ്റീൽ ബോംബാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബോംബെറിഞ്ഞ സ്ഥലത്ത് ബോംബിന്റെ അവശിഷ്ടവും ചെറിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. സംഭവ സ്ഥലത്ത് വളയം പൊലീസെത്തി പരിശോധന നടത്തി. ആരെങ്കിലും പരീക്ഷണാർത്ഥം പൊട്ടിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഒരു കല്യാണ വീട്ടിലെ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടായിരുന്നു. അതിന് പിന്നാലെ തുടർച്ചയായി ദിവസങ്ങളിൽ പടക്കം പൊട്ടിക്കലും ബോംബേറും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കല്യാണ വീട്ടിൽ വിവാഹ സൽക്കാരത്തിനിടയിൽ പടക്കം പൊട്ടിച്ചതിൽ അസ്വസ്ഥരായ ചിലർ വിവാഹ പാർട്ടിയെ ഞെട്ടിക്കാൻ വേണ്ടി സ്‌ഫോടനം നടത്തി. ഇതിന് പിന്നാലെയാണ് ഇതേമേഖലയിൽ വീണ്ടും സ്‌ഫോടനം ഉണ്ടായത്. ഈ സംഭവവുമായി ഇന്നലെ നടന്ന സ്‌ഫോടനത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
zgd