കനത്ത മഴ: ഉത്തർപ്രദേശിലെ 650 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം


കനത്ത മഴയിൽ പ്രധാന നദികളിൽ ജലനിരപ്പുയർന്നതോടെ ഉത്തർപ്രദേശിലെ 650 ഗ്രാമങ്ങൾ വെള്ളക്കെട്ടിലായി.10,268 പേർ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നു. ഗംഗ, യമുന, ശാരദ, ചന്പൽ, ഗാഗ്ര തുടങ്ങിയ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതായും രക്ഷാപ്രവർത്തനം ആരംഭിച്ചതായും സർക്കാർ അറിയിച്ചു.

ഹാരിംപൂർ, വാരണാസി, പ്രയാഗ് രാജ്, ആഗ്ര, ചിത്രകൂട്, മിർസാപൂർ തുടങ്ങിയ ജില്ലകളിലാണ് വ്യാപക വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

You might also like

  • Straight Forward

Most Viewed