നെഹ്‌റു ട്രോഫി; അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളിൽ‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ‍ നിന്നയച്ച കത്തിൽ‍ അഭ്യർ‍ത്ഥിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30 മുതൽ‍ സെപ്റ്റംബർ‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗൺസിൽ‍ യോഗത്തിൽ‍ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിൽ‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോൾ‍ വള്ളം കളിയിൽ‍ പങ്കെടുക്കണമെന്നാണ് അഭ്യർ‍ത്ഥിച്ചിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കിൽ‍ നിയന്ത്രണങ്ങൾ‍ കൂടുതൽ‍ കർ‍ശനമാകുമെന്നാണ് സൂചന.

നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‍. സെപ്റ്റംബർ‍ നാലിന് നടക്കുന്ന മത്സരത്തിൽ‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളിൽ‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ‍ നിന്നയച്ച കത്തിൽ‍ അഭ്യർ‍ത്ഥിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30 മുതൽ‍ സെപ്റ്റംബർ‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗൺസിൽ‍ യോഗത്തിൽ‍ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിൽ‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോൾ‍ വള്ളം കളിയിൽ‍ പങ്കെടുക്കണമെന്നാണ് അഭ്യർ‍ത്ഥിച്ചിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കിൽ‍ നിയന്ത്രണങ്ങൾ‍ കൂടുതൽ‍ കർ‍ശനമാകുമെന്നാണ് സൂചന.

You might also like

  • Straight Forward

Most Viewed