നിലവിൽ കോൺഗ്രസ് അധ്യക്ഷനാവാൻ രാഹുലിനേക്കാൾ മികച്ച ഒരാളില്ലെന്ന് മല്ലികാർജുൻ ഖാർഗെ
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് എം. മല്ലികാർജുൻ ഖാർഗെ. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷനാവാൻ രാഹുലിനേക്കാൾ മികച്ച ഒരാളില്ലെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസിനെ നയിക്കുന്ന നേതാവിനെ ജനം അറിയണം. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങൾക്കും രാഹുലിനെ അറിയാം. സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്നത് അദ്ദേഹം അധ്യക്ഷനാവാൻ ആണെന്നും അതിനായി രാഹുൽ ഗാന്ധിയോട് സമ്മർദ്ദം ചെലുത്തുമെന്ന് ഖാർഗെ പറഞ്ഞു.
