ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ്


ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ്. മദ്യ നയത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. കൂടാതെ ഡൽഹിയിലെ ഏകദേശം ഇരുപതോളം സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സിബിഐ സംഘം ഉപമുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളിൽ‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സിസോദിയയ്ക്കെതിരെ കേസെടുത്തത്.

“സിബിഐ എത്തി. ഞങ്ങൾ സത്യസന്ധരാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തിൽ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും ഒന്നാം സ്ഥാനത്തെത്താത്തത്”− സിസോദിയ ട്വീറ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed