കേരള−തമിഴ്നാട് അതിർത്തിയിൽ യൂറിയ കലർത്തിയ പാൽ പിടികൂടി


 കേരള− തമിഴ്നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്.

12750 ലിറ്റർ പാലാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് പാൽ കൊണ്ടു വന്നത്.

പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തുകയായിരുന്നു. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർധിപ്പിക്കനാണ് പാലിൽ മായം ചേർത്തത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്കായി പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed