ജെൻഡർ ന്യൂട്രൽ പരാമർശം വളച്ചൊടിച്ചെന്ന് എം.കെ മുനീർ


ജെൻഡർ ന്യൂട്രൽ പരാമർശം വളച്ചൊടിച്ചെന്ന് എം കെ മുനീർ. സ്കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞത്. ആൺകുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം ഉണ്ടായാൽ കുറ്റവാളികൾ രക്ഷപ്പെടും. പ്രസംഗം മുഴുവൻ കേട്ടാൽ താൻ പറഞ്ഞത് മനസിലാകും. പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് താൻ. തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുനീർ‍ പറഞ്ഞു.

കെ.എ.ടി.എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്‍റെ പ്രസംഗമാണ് വിവാദമായത്. ഈ പരാമാർ‍ശം ചർ‍ച്ചയായ സാഹചര്യത്തിലാണ് മുനീർ‍ വീശദീകരണവുമായി രംഗത്ത് വന്നത്. ജെൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജെൻഡർ ന്യൂട്രേലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും. ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed