മഹാരാഷ്ട്രയിൽ തീവ്രവാദികളുടേതെന്ന് സംശയിക്കുന്ന ബോട്ട് പിടികൂടി


മഹാരാഷ്ട്രയിലെ റായ്ഗഡിൽ തീവ്രവാദികളുടേതെന്ന് സംശയിക്കുന്ന ബോട്ട് പിടികൂടി. എകെ 47 അടക്കമുള്ള തോക്കുകളും തിരകളും ബോട്ടിൽ നിന്ന് പിടിച്ചെടുത്തു. റായ്ഗഡ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ബോട്ടിൽ ആളുകളൊന്നും ഉണ്ടായിരുന്നില്ല. ഇവർ കരയിലിറങ്ങി പോയിട്ടുണ്ടാവാമെന്നാണ് കരുതപ്പെടുന്നത്.

പ്രദേശവാസികളാണ് ബോട്ട് കണ്ടെത്തിയത്. നിരവധി പാസ്പോർട്ടുകളും ബോട്ടിൽ നിന്ന് ലഭിച്ചു. മുംബൈ ഭീകരാക്രമണത്തിനയൈ തീവ്രവാദികൾ കടൽ മാർഗമാണ് എത്തിയത്. അതുകൊണ്ട് തന്നെ ബോട്ട് പിടികൂടിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഭീകരവിരുദ്ധ സേന ഈ ബോട്ട് പരിശോധിക്കുന്നുണ്ട്. തിരകളും തോക്കും ഉപേക്ഷിച്ചത് ശ്രദ്ധ തിരിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed