ജമ്മു കാഷ്മീരിൽ ബിഎസ്എഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു മരിച്ചു


ജമ്മു കാഷ്മീരിൽ ബിഎസ്എഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു മരിച്ചു. രാംദേവ് സിംഗാണ് ജീവനൊടുക്കിയത്. ഇന്ത്യ−പാക്കിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റിലാണ് സംഭവം. ഇന്ന് രാവിലെ ഒരു സൈനികൻ അദ്ദേഹത്തിന്‍റെ മുറിയിലെത്തിയപ്പോഴാണ് രാംദേവ് സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 12ആം ബറ്റാലിയനിൽ നിന്നുള്ള അദ്ദേഹം ബിഎസ്എഫിന്‍റെ ഒരു പ്ലാറ്റൂണിന്‍റെ കമാൻഡറായിരുന്നു. സർവീസ് തോക്കിൽനിന്നാണ് ഇയാൾ സ്വയം വെടിവച്ചതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മരണകാരണം കണ്ടെത്താൻ പോലീസും ബിഎസ്എഫും അന്വേഷണം നടത്തിവരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed