യുപിയിൽ പന്പുസെറ്റ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടു കർഷകർ മരിച്ചു

യുപിയിൽ പന്പുസെറ്റ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടു കർഷകർ മരിച്ചു. പിലിഭിത് ജില്ലയിലെ അജാംപുർ ബർഖേര ഗ്രാമത്തിലാണു സംഭവം. ശിവകുമാർ (51), മഹേഷ് പാൽ (32) എന്നിവരാണു മരിച്ചത്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ ചിന്നിച്ചിതറി.