യുപിയിലെ ഡബിൾ ഡക്കർ ബസുകൾ കൂട്ടിയിടിച്ച് എട്ട് മരണം

യുപിയിലെ പുർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസുകൾ കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. ലക്‌നോവിൽ നിന്ന് 30 കിലോമീറ്റർ അകലെ ബരബാങ്കി ജില്ലയിലാണ് അപകടമുണ്ടായത്. ഒരേ സ്ഥലത്തേക്ക് പോവുകയായിരുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഡൽഹിയിൽനിന്ന് ബീഹാറിലേക്ക് പോവുകയായിരുന്ന ബസുകളാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി.