റോഡില്‍ നിന്ന് കിട്ടിയ ബാഗില്‍ 45 ലക്ഷം രൂപ; പോലീസിന് കൈമാറി ട്രാഫിക് ഉദ്യോഗസ്ഥൻ


ചത്തീസ്ഗഢിലെ റായ്പൂരിൽ റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ 45ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ. ട്രാഫിക് പൊലീസ് കോൺസ്റ്റബിളായ നിലംബർ സിൻഹയാണ് തന്‍റെ സത്യസന്ധമായ പ്രവൃത്തിയിലൂടെ ഏവർക്കും മാതൃകയായത്. ട്രാഫിക് കോൺസ്റ്റബിൾ നിലംബർ സിൻഹ രാവിലെ മന പോലീസ് സ്റ്റേഷൻ പരിധിയിലെ റോഡിന്റെ ഒരു ഭാഗത്ത് ബാഗ് കണ്ടെത്തുകയായിരുന്നെന്ന് അഡീഷനൽ പോലീസ് സൂപ്രണ്ട് സുഖാനന്ദൻ റാത്തോഡ് പറഞ്ഞു.

മുതിർന്ന ഉദ്യോഗസ്ഥർ സിൻഹക്ക് പാരിതോഷികം പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ബാഗ് പരിശോധിച്ചപ്പോൾ 45 ലക്ഷം രൂപയുടെ 2000ത്തിന്‍റേയും 500ന്‍റേയും നോട്ടുകൾ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ബാഗ് ഏൽപ്പിക്കുകയുമായിരുന്നു. പണത്തിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed