ചരിത്രം കുറിച്ച് നീരജ്; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി


ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്കാരുടെ അഭിമാനമുയർത്തി നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ വെള്ളിമെഡൽ കരസ്ഥമാക്കി. ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി സ്വന്തമാക്കിയത്.

ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡലണിയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed