മൂക്കിൽ ഒഴിക്കാവുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി


മൂക്കിൽ ഒഴിക്കാവുന്ന നേസൽ വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായതായി ഭാരത് ബയോടെക്. അടുത്ത മാസം പരീക്ഷണഫലം ഡിസിജിഐക്ക് സമർപ്പിക്കും. ജനുവരിയിലാണ് ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന് പരീക്ഷണാനുമതി ലഭിച്ചത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയത്.

കോവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ചവർക്ക് നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാനുള്ള സാധ്യത പരിശോധിക്കുകയാണ് ലക്ഷ്യം.

പൂർണ ആരോഗ്യമുള്ള 5000 പേരിലാണ് നേസൽ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തിയത്. ഇതിൽ പകുതി പേർ കോവാക്‌സിൻ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീൽഡ് ലഭിച്ചവരുമായിരുന്നു. രണ്ടാം വാക്‌സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകുക.

You might also like

Most Viewed