എവറസ്റ്റ് കീഴടക്കി‍ ആദ്യ ഡോക്ടർ‍ ദമ്പതിമാർ


സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിലെത്തി ഡോക്ടർ‍ ദമ്പതിമാർ‍. രോഗികളുടെ ജീവൻ‍രക്ഷിക്കാൻ മാത്രമല്ല, ലോകത്തിലെ വലിയ ഉയരംകീഴടക്കാനും തങ്ങൾ‍ക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ ഡോ. സുരഭിബെന്‍ ലേവയുമാണ് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിനെ കീഴടക്കിയത്.

സമുദ്രനിരപ്പിൽ‍നിന്ന് 8849 മീറ്റർ‍ ഉയരത്തിൽ‍ ഇരുവരും എത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഡോക്ടർ‍ദമ്പതിമാരെന്ന ബഹുമതിയും ഇവർ‍ സ്വന്തമാക്കി.

എൻ.എച്ച്.എൽ‍. നഗരസഭാ മെഡിക്കൽ‍ കോളേജിൽ‍ സർ‍ജറി വിഭാഗത്തിലെ പ്രൊഫസറായ ഹേമന്ദും ഗുജറാത്ത് വിദ്യാപീഠിൽ‍ ചീഫ് മെഡിക്കൽ‍ ഓഫീസറായ സുരഭിബെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്ന സന്ദേശം നൽ‍കാനാണ് പർ‍വതാരോഹണം നടത്തിയത്.

You might also like

Most Viewed