അനുവാദമില്ലാതെ സമൂസ കഴിച്ചയാളെ കടയുടമ കൊലപ്പെടുത്തി


അനുവാദമില്ലാതെ സമൂസ കഴിച്ചയാളെ കടയുടമ കൊലപ്പെടുത്തി. വിനോദ് അഹർ‍വാർ‍(40) എന്നയാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഭോപ്പാലിൽ തിങ്കളാഴ്ചയാണ് സംഭവം. വിശന്ന് വലഞ്ഞതിനെ തുടർ‍ന്നാണ് ഇയാൾ‍ സമൂസ കഴിച്ചത്.

എന്നാൽ‍ അനുവാദം കൂടാതെ സമൂസയെടുത്തതാണ് കടയുടമയെ പ്രകോപിപ്പിച്ചത്. 

വിനോദിനോട് കയർ‍ത്ത് സംസാരിച്ച കടയുടമ വടിയെടുത്ത് അടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ വിനോദ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

You might also like

  • Straight Forward

Most Viewed