മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കിണറ്റിലെറിഞ്ഞു കൊന്നു; അമ്മാവനും മകനും അറസ്റ്റിൽ


മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊന്നു. പത്തനംതിട്ടയിലാണ് സംഭവം. കുഴിക്കാലയിൽ റെനിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതൃസഹോദരൻ മാത്യു തോമസ് മകൻ റോബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് പോലീസ് എത്തി മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ കൊലപാതകം നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല.

You might also like

  • Straight Forward

Most Viewed