തെലുങ്കാനയിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടി തെറിച്ച് വയോധികന്‍ മരിച്ചു

തെലുങ്കാനയിലെ നിസാമാബാദിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടി തെറിച്ച് വയോധികൻ മരിച്ചു. വീടിനുള്ളിൽ ചാർജ് ചെയ്തിരുന്ന ബാറ്ററി പൊട്ടിത്തെറിച്ച് രാമസ്വാമി (80) എന്നയാൾ മരിച്ചത്. ഇയാളുടെ ഭാര്യ കമലമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്കും പൊള്ളലേറ്റു. ബുധനാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ പ്യുവർ ഇവി എന്ന ഇലക്ട്രിക്ക് സ്‌കൂട്ടർ നിർമ്മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.
പ്രകാശ് ഒരു വർഷത്തോളമായി ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നു. എന്നാൽ പ്രാകശ് കമ്പനിയിൽ നിന്ന് നേരിട്ട് വാഹനം വാങ്ങിയതിന് രേഖകളില്ലെന്നും മറ്റാരെങ്കിലും ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ വാങ്ങിയതാകാമെന്ന് കമ്പനി വക്താക്കൾ അറിയച്ചു. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപയോഗം സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുന്ന ഘട്ടത്തിലാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത്. അപകടം വിദഗ്ദ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി ട്വീറ്റ് ചെയ്തു.