എടിഎമ്മിൽ നിന്നും കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സംവിധാനം വരുന്നു

രാജ്യത്തെ ബാങ്കുകളിലും എ ടി എമ്മുകളിലും കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് റിസർവ് ബാങ്ക് നിർദേശം. യുപിഐ സംവിധാനം ഉപയോഗിച്ചാണ് കാർഡ് രഹിത പണം പിൻവലിക്കൽ സാധ്യമാകുക. ഇടപാടുകൾ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എടിഎം തട്ടിപ്പുകൾ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.
പണവായ്പ സംബന്ധിച്ച നയപ്രഖ്യാപനത്തിലാണ് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഈ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഇല്ലാതെ തന്നെ പണം പിൻവലിക്കാന്‍ സാധിക്കും.
മുഖ്യപലിശ നിരക്കുകളിൽ മാറ്റം വരുത്താതെയാണ് റിസർവ് ബാങ്ക് പണ വായ്പനയം പ്രഖ്യാപിച്ചത്. വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. റിപ്പോനിരക്ക് നാലുശതമാനമായി തുടരും.