മഞ്ജുവിന്റെ മൊഴിയെടുത്തു; ദിലീപിന്റെയടക്കം ശബ്ദസാംപിൾ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം മഞ്ജു വാരിയരുടെ മൊഴിയെടുത്തു. കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു 4 മണിക്കൂർ നീണ്ട മൊഴിയെടുപ്പ്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദസാംപിളുകൾ മഞ്ജു തിരിച്ചറിഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. കേസിൽ നാളെ ഉച്ചയ്ക്കുശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കാവ്യയ്ക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാം എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജ്, സുഹൃത്തും വ്യവസായിയുമായ എസ്.ശരത്ത് എന്നിവർ തമ്മിലുള്ള സംഭാഷണമാണു ശബ്ദരേഖയിലുള്ളത്.