പീഡനകേസിൽ നൂറ്റി രണ്ട് വയസ്സുകാരന് 15 വർഷം ജയിൽ ശിക്ഷ


ചെന്നൈയിൽ അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102 വയസ്സുകാരനായ മുൻ പ്രധാനാധ്യാപകനു 15 വർഷം തടവ് വിധിച്ചു. 10 വർഷം കഠിന തടവ് ഉൾപ്പെടെയാണിത്. പെൺകുട്ടിക്കു നഷ്ടപരിഹാരമായി 45000 രൂപ നൽകണം. 5000 രൂപ പിഴയും ചുമത്തി. സർക്കാർ സ്കൂളിൽ നിന്നു വിരമിച്ച കെ.പരശുരാമനാണു പ്രതി. ഇദ്ദേഹത്തിന് 99 വയസ്സുണ്ടായിരുന്നപ്പോൾ 2018 ജൂലൈയിലാണു കേസിന് ആസ്പദമായ സംഭവം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed