'നാടിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്നു' : സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി


ജനങ്ങളുടെ പിന്തുണയോടെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങള്‍ വികസനത്തിനെതിരാണ്. നാടിന്റെ പുരോഗതിക്ക് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുന്നു. ബിജെപിയും സമാന നിലപാടാണ് സ്വീകരിക്കുന്നത്. ജനങ്ങള്‍ക്ക് കാര്യം മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പലയിടത്തും സിൽവർലൈനിന് എതിരെ പ്രതിഷേധം ശക്തമാണ്. മലപ്പുറം തിരൂർ വെങ്ങാലൂരിൽ സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കല്ല് വീട്ടമ്മ പിഴുതുമാറ്റി. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. എറണാകുളം ചോറ്റാനിക്കര മാമലയിലും പ്രതിഷേധമാണ്. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. അതേസമയം, സമരക്കാര്‍ക്കൊപ്പം യുഡിഎഫ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed