പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്
ശാരിക
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ലൈസൻസ് റദ്ദാക്കി മാസങ്ങൾക്ക് ശേഷമാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പൂട്ടാൻ കോടതി നിർദേശിച്ചിരിക്കുന്നത്. നേരത്തെ ബാങ്കിംഗ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ആർബിഐ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നത്. 2026 ഏപ്രിലിലായിരുന്നു കേന്ദ്രബാങ്കിന്റെ ഈ നടപടി. ആർബിഐയുടെ ചട്ടങ്ങൾ പാലിച്ചില്ലെന്നതായിരുന്നു പ്രധാനമായും കണ്ടെത്തിയ കുറ്റം.
ഇന്ന് ആർബിഐ പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2026 ജൂലൈ 22-ലെ ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്താൻ ഉത്തരവിടുകയാണെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, എസ്ബിഐയുടെ മുൻ ജനറൽ മാനേജരായിരുന്ന ഗിരികുമാർ എം. നായരെ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലിക്വിഡേറ്ററായും നിയമിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖ ഫിൻടെക് കമ്പനിയായ 'വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ' (One97 Communications) കീഴിൽ 2017-ലാണ് ഈ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിനും യുപിഐ, വാലറ്റ് സേവനങ്ങൾ ജനകീയമാക്കുന്നതിനും കമ്പനി വലിയ പങ്കുവഹിച്ചിരുന്നു. എന്നാൽ സാമ്പത്തിക സുരക്ഷാ മാനദണ്ഡങ്ങളും കെവൈസി నిബന്ധനകളും നിരന്തരം ലംഘിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎം പേയ്‌മെന്റ്സ് ബാങ്കിനെതിരെ കർശന നടപടികളിലേക്ക് കടന്നതും തുടർന്ന് 2026 ഏപ്രിലിൽ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയതും.
hghj

