ബസിൽ ഹെഡ്‌ഫോൺ നിർബന്ധം; ഉച്ചത്തിൽ പാട്ടുവെച്ചാൽ 1000 രൂപ പിഴയുമായി തമിഴ്‌നാട്


ഷീബ വിജയൻ

ചെന്നൈ: പൊതുഗതാഗത യാത്രയ്ക്കിടെ ഹെഡ്‌ഫോൺ ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുന്നതിനും റീൽസ് കാണുന്നതിനും എതിരെ കർശന നടപടിയുമായി തമിഴ്‌നാട് സർക്കാർ. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു. നിർദേശം കർശനമായി നടപ്പാക്കാൻ സർക്കാർ ബസുകളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കും. ജീവനക്കാർ യാത്രക്കാർക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകണമെന്നും ശല്യമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ ഉടനടി ഇടപെടണമെന്നും ഉത്തരവിലുണ്ട്.

article-image

dxzdsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed