പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരേ പോലീസ് കേസ്


തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരേ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരമുള്ള അനുവദനീയമായ സമയത്തിന് ശേഷവും പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

മാൻസ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ‍ ചെയ്തിരിക്കുന്നത്. ആംആദ്മി പാർ‍ട്ടിയുടെ മാൻസ മണ്ഡലത്തിലെ സ്ഥാനാർ‍ഥി ഡോ. വിജയ് സിഗ്ലയുടെ പരാതിയിന്മേലാണ് കേസെടുത്തത്. ചന്നിക്കൊപ്പം മണ്ഡലത്തിലെ കോൺ‍ഗ്രസ് സ്ഥാനാർ‍ഥി ശുഭ്ദീപ് സിംഗിനെതിരേയും കേസെടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed