ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിൽ


ഗായിക ലത മങ്കേഷ്‌കറുടെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററിൽ‍ പ്രവേശിപ്പിച്ചതായും ഡോക്ടർ‍മാരുടെ നിരീക്ഷണത്തിൽ‍ തുടരുമെന്നും ബ്രീച്ച് കാൻഡി ആശുപത്രി ഡോക്ടർ‍ പ്രതീത് സംദാനി അറിയിച്ചായി റിപ്പോർട്ട്. കൊവിഡ് ബാധയെ തുടർ‍ന്ന് ജനുവരി 11നാണ് ലത മങ്കേഷ്‌കറിനെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയയും കണ്ടെത്തുകയായിരുന്നു. എന്നാൽ‍ ജനുവരി അവസാനത്തോടെ കൊവിഡിൽ‍ നിന്നും ന്യുമോണിയയിൽ‍ നിന്നും മുക്തയായിരുന്നു.

തുടർ‍ന്നും നിരീക്ഷണത്തിൽ‍ തുടർ‍ന്നിരുന്ന ലത മങ്കേഷ്‌കറെ കഴിഞ്ഞ ആഴ്ച വെന്റിലേറ്ററിൽ‍ നിന്നും മാറ്റിയിരുന്നു. വെന്റിലേറ്ററിൽ‍ നിന്നും മാറ്റിയതായും ഐസിയുവിൽ‍ നിരീക്ഷണത്തിൽ‍ തുടരുന്നതായും ഡോക്ടർ‍ പ്രതീത് അറിയിച്ചിരുന്നു. ലത മങ്കേഷ്‌കറിന്റെ ആരോഗ്യ നിലയിൽ‍ പുരോഗതിയുള്ളതായി അടുത്ത സുഹൃത്ത് അനുഷ ശ്രീനിവാസനും നേരത്തെ അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed