കോഴി പറന്പിൽ കയറുന്നതിനെ ചൊല്ലി തർക്കം; സ്ത്രീയെ അയൽവാസി വെട്ടിക്കൊന്നു


കോഴി പറന്പിൽ കയറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സ്ത്രീയെ അയൽവാസി മഴു കൊണ്ട് വെട്ടിക്കൊന്നു. പൂനെയിലെ ബാരാമതിയിലാണ് സംഭവം. ഗംഗുഭായ് തത്യാറാം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. അയൽവാസി കിരൺ മോറ എന്നയാളെ പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തു. മരിച്ച സ്ത്രീയുടെയും പ്രതിയുടെയും വീട് എതിർവശത്താണെന്നാണ് പോലീസ് പറയുന്നത്. മുറ്റത്തും പറന്പിലും കോഴികളുടെ സാന്നിധ്യത്തെ ചൊല്ലി ഇരു വീട്ടുകാരും തമ്മിൽ വഴക്ക് പതിവായിരുന്നു. 

കഴിഞ്ഞ ദിവസവും കോഴി പറന്പിൽ കയറിയതോടെ മഴു കൊണ്ട് എത്തിയ കിരൺ സ്ത്രീയുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

You might also like

Most Viewed