കോവിഡ്: 60 വയസിന് മുകളിലുള്ളവർ മുൻകരുതൽ‍ ഡോസിന് മെഡിക്കൽ‍ സർ‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല


ന്യൂഡൽ‍ഹി

കോവിഡ് വാക്‌സിന്‍റെ മുൻകരുതൽ‍ ഡോസ് ലഭിക്കുന്നതിന് 60 വയസിന് മുകളിൽ‍ പ്രായമുള്ളവർ‍ മെഡിക്കൽ‍ സർ‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് കേന്ദ്രം. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. മറ്റു രോഗങ്ങളുള്ള 60 വയസിന് മുകളിലുള്ളവർ‍ക്ക് ഡോക്ടറുടെ സാക്ഷ്യപത്രം ഇല്ലാതെ തന്നെ മുൻ‍കരുതൽ‍ ഡോസ് നൽ‍കാമെന്ന് യോഗത്തിൽ‍ തീരുമാനമായി. എങ്കിലും വാക്‌സിൻ എടുക്കുന്നതിന് മുന്പ് ഡോക്ടർ‍മാരുടെ അഭിപ്രായം തേടണം. 

പൂർ‍ണമായും വാക്‌സിനേഷൻ‍ എടുത്ത ആരോഗ്യ പ്രവർ‍ത്തകർ‍ക്കും മുന്‍നിര പ്രവർ‍ത്തകർ‍ക്കും രോഗങ്ങളുള്ള 60 വയസിന് മുകളിൽ‍ പ്രായമുള്ളവർ‍ക്കും ജനുവരി 10 മുതൽ‍ ബൂസ്റ്റർ‍ ഡോസെടുക്കാൻ‍ രജിസ്റ്റർ‍ ചെയ്യാമെന്ന് ഡിസംബർ‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ ഡോസ് എടുത്ത് ഒന്പത് മാസത്തിന് ശേഷം മാത്രമേ ബൂസ്റ്റർ‍ ഡോസ് എടുക്കാൻ കഴിയുകയുള്ളുവെന്നും കേന്ദ്ര സർ‍ക്കാർ‍ പ്രസ്താവനയിൽ‍ പറയുന്നു.

You might also like

Most Viewed