പഞ്ചാബിൽ കോടതിക്കുള്ളിൽ സ്‌ഫോടനം; രണ്ടു മരണം

അമൃത്സർ
പഞ്ചാബിൽ കോടതിക്കുള്ളിൽ സ്‌ഫോടനം. രണ്ടു പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ലുധിയാനയിലെ കോടതി സമുച്ചയത്തിലാണ് സംഭവം. വ്യാഴാഴ്ച 11ഓടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായ സ്ഥലത്തിന്‍റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.
തീ അണയ്ക്കാൻ ഫയർഫോഴ്സും എത്തിച്ചേർന്നിട്ടുണ്ട്.