റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ‍ പുടിൻ ഇന്ന് ഇന്ത്യയിലെത്തും


ന്യൂഡൽഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ‍ പുടിൻ ഇന്ന് ഡൽ‍ഹിയിലെത്തും. ഇരുപത്തിയൊന്നാമത് ഇന്ത്യ−റഷ്യ വാർ‍ഷിക ഉച്ചകോടിക്കായാണ് പുടിൻ എത്തുന്നത്. ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.  പ്രതിരോധ, സാങ്കേതിക, വ്യാപാര മേഖലകളിലെ കരാറുകളിൽ‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 2019 നവംബറിൽ ബ്രസീലിയയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം മോദിയും പുടിനും നടത്തുന്ന കൂടിക്കാഴ്ചയാണിത്.  

ഉച്ചകോടിയിൽ മോദിയും പുടിനും ഉഭയകക്ഷി ബന്ധത്തിന്‍റെ സാധ്യതകൾ അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്യും. മോദി−പുടിൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യൻ വിദേശകാര്യമന്ത്രിമാരായ സെർ‍ജി ലാവ്റോവ്, സെർ‍ജി ഷോയ്ഗു എന്നിവരുമായി ചർ‍ച്ചകൾ‍ നടത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed