തെലങ്കാനയിൽ 43 മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ്

ഹൈദരാബാദ്: തെലങ്കാനയിൽ 43 മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കരിംനഗർ ജില്ലയിലെ ബൊമ്മക്കലിലുള്ള ചൽമേദ ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് അധികൃതർ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും കാന്പസ് അടച്ചുപൂട്ടുകയും ചെയ്തു. കോളേജിൽ ഒരാഴ്‌ച മുന്പ് വാർഷിക ദിനാചരണം നടത്തിയിരുന്നു. ഇതാകാം രോഗം വ്യാപിക്കാൻ കാരണമായതെന്നാണ് അധികൃതരുടെ സംശയം.
വാർഷിക ദിന പരിപാടിയിൽ ഇത്രയധികം ആളുകൾപങ്കെടുക്കുമെന്ന് സർക്കാരിനെ അറിയിച്ചിരുന്നില്ലെന്ന് കരിംനഗർ ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ.ജുവേരിയ പറഞ്ഞു. ചടങ്ങിൽ പലരും മാസ്ക് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ ഇതുവരെ 200 വിദ്യാർഥികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കാന്പസിലെ 1,000 പേരെ പരിശോധിക്കാൻ തിങ്കളാഴ്ച പ്രത്യേക ക്യാന്പ് ഉണ്ടാകുമെന്നും ഡോ. ജുവൈറ പറഞ്ഞു. ശനിയാഴ്ച 13 വിദ്യാർഥികൾക്ക് പോസിറ്റീവായി. 26 പേർക്ക് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
rydfu