ചെന്നൈയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി


ചെന്നൈ: കനത്തമഴയിൽ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ശനിയാഴ്ച രാത്രി മുതൽ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്തമഴയാണ് പെയ്യുന്നത്. ചെന്നൈയിലെ കൊരട്ടൂർ, പെരമ്പൂർ, അണ്ണാ ശാല, ടി നഗർ, ഗിണ്ടി, അടയാർ, പെരുങ്കുടി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ചെമ്പരാക്കം തടകാത്തിൽനിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുമെന്നും നിർദേശമുണ്ട്. അതേസമയം, വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർദേശം നൽകി.

You might also like

Most Viewed