മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു


മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ചെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചു. നടപടിയെടുക്കും. ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയാണ്. തന്നോടോ മുഖ്യമന്ത്രിയോടെ ചര്‍ച്ച ചെയ്യാതെ ഇത്തരം നിര്‍ണായക തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നു. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പുതന്നെ മരംമുറി ഉത്തരവ് മരവിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അനുമതി നല്‍കിയത് ബേബി ഡാമിന് താഴെയുള്ള മരംമുറിക്കാന്‍ മുല്ലപ്പെരിയാർ വിവാദത്തിൽ കേരളം ഇതുവരെ ഉന്നയിച്ച മുഴുവൻ വാദങ്ങളും സ്വയം നിഷേധിക്കുന്ന നടപടിയാണ് മരംമുറി ഉത്തരവോടെ ഉണ്ടായത്. ബേബി ഡാം ബലപ്പെടുത്തുന്നതോടെ തമിഴ്നാടിന് ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താനാകും. പുതിയ ഡാം നിർമിക്കണമെന്ന കേരള നിലപാട് ഇതോടെ അപ്രസക്തമാകുകയും ചെയ്യും. മരങ്ങള്‍ മുറിക്കാതെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിലേക്ക് തമിഴ്നാടിന് കടക്കാന്‍ സാധിക്കുമായിരുന്നില്ല. ദീര്‍ഘകാലമായുള്ള തമിഴ്നാടിന്‍റെ ഈ ആവശ്യം അംഗീകരിച്ചതോടെ തടസം നീങ്ങുകയായിരുന്നു. ഭാവിയില്‍ കേരളത്തെ ദോഷകരമായി ബാധിക്കാനിടയുള്ള നിര്‍ണായക ഉത്തരവാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയതോടെയുണ്ടായത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed