രാജ്യത്ത് 15906 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 15,906 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 561 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 24 മണിക്കൂറിനിടെ 16,479 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.17 ശതമാനമായി ഉയർന്നു. രാജ്യത്ത് നിലവിൽ 1.72 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 235 ദിവസത്തിനിടയിൽ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed