ഷാരൂഖ് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരയാവും; മഹാരാഷ്ട്ര മന്ത്രി

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മന്ത്രിയുടെ പരാമര്‍ശം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെയാണെന്ന് എന്‍സിപി നേതാവ് കൂടിയായ ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.