ബെംഗളൂരുവില്‍ ഗോഡൗണില്‍ സൂക്ഷിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ മരിച്ചു


ബംഗളൂരു: ന്യൂ തരഗുപേട്ടിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. സ്ഫോടനത്തിൽ ഗോഡൗണ്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടവും പരിസരത്തുണ്ടായിരുന്ന വാഹനവും തകർന്നിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

You might also like

Most Viewed